ഇന്ന് സോഷ്യൽ മീഡിയ മുഴുവൻ കാണുന്ന ഒരു പരസ്യം ആണ് ഓൺലൈൻ ലോൺ. എന്താണ് ഓൺലൈൻ ലോൺ എങ്ങനെ ആണ് ഇത് ലഭിക്കുന്നത്.
ഫേസ് ബുക്ക് ഇൻസ്റ്റ തുടങ്ങി എല്ലാ സോഷ്യൽ മീഡിയയിലും എപ്പോളും പരസ്യം കാണാറുണ്ട്, അഞ്ച് മിനിറ്റ് കൊണ്ട് നിങ്ങളുടെ അക്കൗണ്ടിൽ പണം ലഭിക്കും എന്ന്, അതും ലക്ഷങ്ങൾ മാസം ഏറ്റവും കുറഞ്ഞ തിരിച്ചടവ്. പന്ത്രണ്ടു മാസം ഇരുപത്തിനാല് മാസം തുടങ്ങി മുപ്പത്തി ആറു മാസം വരെ കാലാവധി. ഇത് സത്യം ആണോ എന്ന് അറിയാതെ ഈ ആപ്പുകൾ എല്ലാവരും ഇൻസ്റ്റാൾ ചെയും.
എങ്ങനെ ആണ് ഇതിൻ്റെ പ്രവർത്തനം എന്ന് നോക്കാം, നമ്മൾ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞ് ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുന്നു. അപോൾ തന്നെ നമ്മുടെ ഫോണിലെ ഫോൺ ബുക്ക് ഗാലറി തുടങ്ങിയവ അവരുടെ സെർവർ അയി ലിങ്ക് ആകുന്നു. ഇനി നമ്മുടെ അഡ്രസ് പ്രൂഫ് ചോദിക്കും ആധാർ പാൻ കാർഡ് എന്നിവ അപ്‌ലോഡ് ചെയ്ത് കഴിഞ്ഞ് നമ്മുടെ ഫോട്ടോ കൂടി അപ്‌ലോഡ് ചെയ്യണം.
അപ്പൊൾ ലോൺ വിവരങ്ങൾ കാണിക്കും. നമ്മൾ കരുതിയ പോലെ ലക്ഷങ്ങൾ ഒന്നും ഇല്ല 2000, 5000 ഒക്കെ മാത്രം തിരിച്ചടവു വെറും 7 ദിവസം. പൈസക്ക് അത്യാവശ്യം ഉള്ള നമ്മൾ ഒന്നും നോക്കാതെ ഒക്കെ കൊടുക്കുന്നു. രണ്ടു മിനിറ്റ് അക്കൗണ്ടിൽ ക്യാഷ് വരും, പക്ഷേ 2000 എടുത്തവന് 1100 ഉം 5000 എടുത്താൽ 3200 ഉം കിട്ടും. അങ്ങനെ നമ്മൾ അ ആപിൽ പെട്ടുപോയി.
ഇനി തിരിച്ചടവ്, 7 ദിവസം കാലാവധി എന്ന് ആപ്പിൽ കാണിക്കും എന്നൽ 6അം ദിവസം ആകുമ്പോൾ മുതൽ ഫോൺ കോൾസ് വരാൻ തുടങ്ങും പിനെ വാട്ട്സ്ആപ്പിൽ മെസ്സേജ് അതും നമ്മളെ കൊണ്ട് അപ്പൊൾ തന്നെ ലോൺ അടക്കണം എന്നും പറഞ്ഞ് ശല്യപ്പെടുത്താൻ തുടങ്ങും. പിന്നെ ഭീഷണി ആയി, നമ്മുടെ കോൺടാക്ട് ലിസ്റ്റിലെ എല്ലാ നബറിലും വിളിക്കും വാട്ട്സ്ആപ്പിൽ മെസ്സേജ് അയകും അങ്ങനെ നമ്മളെ കൊണ്ട് 2000, 5000 ഒക്കെ അടപ്പികും. ഒരു ലോൺ അടക്കാൻ വേണ്ടി നമ്മൾ പിന്നെ വേറെ രണ്ട് ലോൺ എടുകും അങ്ങനെ നമ്മൾ വലിയ ഒരു ചതി കുഴിയിൽ വീഴും.
എന്നൽ RBI യുടെ കീഴിൽ രജിസ്റ്റർ ചെയ്ത നല്ല ഫിനാൻസ് സ്ഥാപനങ്ങളുടെ ഉണ്ട്. അത്കൊണ്ട് ഓൺലൈൻ ലോൺ എടുകുപോൾ നമ്മൾ വളരെ ശ്രദ്ധിക്കണം. ഏത് ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതിനു മുൻപ് അത് RBI യിൽ രജിസ്റ്റർ ചെയ്തത് ആണോ എന്ന് ഉറപ്പു വരുത്തണം.
ആരും ഓൺലൈൻ ചതിക്കുഴിയിൽ വീഴാതെ ശ്രദ്ധിക്കണം.

0 Comments