ഒരു ബ്ലോഗർ ആകുക എന്നത് ഓൺലൈൻ ജോബ് അന്വേഷിക്കുന്നവരുടെ സ്വപ്നമാണ്. യൂട്യുബിലും മറ്റു സൈറ്റുകളിലും നിന്ന് കിട്ടുന്ന ചെറിയ അറിവുകൾ വെച്ച ഒരു ബ്ലോഗ് എല്ലാരും  തുടങ്ങും. ആദ്യ കുറെ നാൾ അതിന്റെ പുറകെ നടക്കും പിന്നെ Google AdSense കിട്ടാതെ വരുമ്പോൾ പാതിവഴിയിൽ ഉപേക്ഷിക്കും. ഗൂഗിളിന്റെ ആഡ് അപ്പ്രൂവൽ കിട്ടുക എന്നത് ബുദ്ധിമുട്ടാണ്. കാരണം ഗൂഗിൾ നമ്മുടെ സൈറ്റ് വളരെ സൂക്ഷ്മമായ പരിശോധിച്ചതിനു ശേഷമേ പരസ്യം നല്കാൻ സെലക്ട് ചെയ്കയുള്ളു. അത്കൊണ്ട് നമ്മൾ കോപ്പി പേസ്റ്റ് ചെയ്താലും മൂല്യമില്ലാത്ത കണ്ടന്റ്സ് ആയാലും monitorization ലഭിക്കുക എന്നത് ബുദ്ധിമുട്ടാണ്.