ഓൺലൈൻ ജോബുകളിൽ വളരെ സിമ്പിൾ ആയ ജോബ് ആണ് ഇതു. നമ്മൾ എല്ലാവരും സ്മാർട് ഫോൺസ് ഉപയോഗിക്കുന്നവർ ആണ് എന്നാൽ ഒരു ചെറിയ ഫോൺ കൊണ്ട് എന്തെല്ലാം ഉപകാരങ്ങൾ ഉണ്ട് എന്ന് ഇപ്പോഴും വെക്തമായി ആർക്കും അറിയില്ല. നല്ല ക്വാളിറ്റി ഉള്ള ഒരു ക്യാമറ ഫോൺ ഉണ്ടങ്കിൽ വളരെ സിമ്പിൾ ആയി നമുക് പണം സമ്പാദിക്കാൻ സാധിക്കും. ഫോട്ടോസ് അപ്‌ലോഡ് ചെയ്താൽ മാത്രം മതി. പ്രേത്യേകിച്ച ഒരു വിദ്യാഭ്യാസ യോഗ്യതയും വേണ്ടാത്ത ഒരു ജോബ് ആണ് ഇതു. പ്രായം ഒരു തടസം അല്ല, സമയം നമ്മൾ തീരുമാനിക്കുന്നു. നല്ല ഫോട്ടോസ് എടുക്കുക അത്യാവശ്യം വേണമെങ്കിൽ എഡിറ്റ് ചെയ്യുക പിന്നെ അപ്‌ലോഡ് ചെയുക. എഡിറ്റ് ചെയ്യുക എന്നത് അത്ര ബുദ്ധിമുട്ടു ഉള്ള കാര്യം അല്ല, അതിനും ഇപ്പം ഒരുപാട് മൊബൈൽ ആപ്പുകൾ ലഭിക്കും. അതും അല്ലങ്കിൽ ഓൺലൈൻ തന്നെ ചെയ്യാൻ പറ്റും . Canva നല്ല ഒരു ഫോട്ടോ എഡിറ്റിംഗ് സൈറ്റ് ആണ്. ഇനി ഫോട്ടോസ് എടുക്കാൻ പറ്റുന്നില്ല എങ്കിൽ ഫ്രീ ആയി ഫോട്ടോസ് ഡൌൺലോഡ് ചെയ്യാൻ പറ്റുന്ന സൈറ്റുകളും ഉണ്ട്. pixababy.com, pexels.com ഈ സൈറ്റുകളിൽ നിന്നും ഫോട്ടോസ് ഡൌൺലോഡ് ചെയ്തത് നമുക് ഉപയോഗികം. പക്ഷെ ഇങ്ങനെ ചെയ്താൽ അതിനു നല്ല അംഗീകാരം ലഭിക്കാൻ സാധ്യത കുറവാണു. അത്കൊണ്ട് കഴിവതും നമ്മുടെ സ്വന്തം ഫോട്ടോസ് ഉപയോഗിക്കുക. വളരെ പ്രേസക്തമായ 5 സ്റ്റോക്ക് സൈറ്റുകൾ താഴെ പറയുന്നു.
ഏറ്റവും മികച്ച സൈറ്റ് ആണ് shutterstock അത്കൊണ്ട് തന്നെ വളരെ കോംപറ്റീഷൻ ഉണ്ട്.നല്ല ക്വാളിറ്റി ഉള്ള ഫോട്ടോസ് മാത്രമേ ഈ സൈറ്റ് സ്വീകരിക്കു. 10 ഫോട്ടോസ് അപ്‌ലോഡ് ചെയ്യണം. ഇതിൽ റെജിസ്ട്രേഷൻ ഫ്രീ ആണ്, 25% മുതൽ കമ്മീഷൻ നമുക് ലഭിക്കും.
ഓൺലൈൻ സ്റ്റോക്ക് ഫോട്ടോസ് ലിസിൻസിങ് ആദ്യം ആരംഭിച്ച കമ്പനി ആണ് ഇതു . ഇന്ന് ഏറ്റവും പ്രശസ്തമായ കമ്പനിയും ഇതാണ്. മറ്റു സൈറ്റുകളെ അപേക്ഷിച്ചു ഫോട്ടോസ് അപ്പ്രൂവ് ലഭിക്കാൻ ബുദ്ധിമുട്ടാണ്. കാരണം അവർ ഫോട്ടോസ് അതുപോലെ എക്സാം ചെയ്യും. മാത്രവുമല്ല കമ്മീഷനും വളരെ കുറവാണു. എന്നാൽ Getty ലഭിക്കുന്ന ട്രാഫിക് വളരെ കൂടുതൽ ആണ്.
Getty യുടെ ഉടമസ്ഥതയിൽ ഉള്ള ഫോട്ടോ സ്റ്റോക്ക് സ്ഥാപനമാണ് iStock. ഇതിൽ ഫ്രീ ആയി സൈന്പ് ചെയ്ത അക്കൗണ്ട് ഓപ്പൺ ചെയ്യാം, പിന്നെ ഫോട്ടോസ് അപ്‌ലോഡ് ചെയ്ത പണം സാമ്പത്തികം. നല്ല നിലവാരം ഉള്ള ഫോട്ടോസ് മാത്രമേ അവർ സ്വീകരിക്കു. 45% വരെ കമ്മീഷൻ ലഭിക്കും.
ഫോട്ടോഗ്രാഫി കൂടുതൽ ആയി അറിയാൻ പറ്റാത്തവർക് ഇത് നല്ല ഒരു സൈറ്റ് ആണ്. എത്ര ഫോട്ടോ വേണമെൻകിലും നമുക് അപ്‌ലോഡ് ചെയ്യാം. 30 മുതൽ 60% വരെ കമ്മീഷൻ ആണ് അവർ പറയുന്നത്.എന്ത്കൊണ്ടും ഒരു മികച്ച സൈറ്റ് ആണ് ഇത്.
ഫോട്ടോഗ്രാഫേഴ്സന് വളരെ മികച്ച പ്രീതിഫലം നൽകുന്ന സൈറ്റ് ആണ് Alamy. 60 % വരെ ഇവർ പ്രീതിഫലം നൽകുന്നു. മാത്രവുമല്ല മറ്റു സൈറ്റുകളിൽ അതേ ഫോട്ടോസ് വില്കുന്നതിനെ അവർ തടസം അല്ല.
Tips for Stock Photography
1. ഫോട്ടോസ് മാർകെറ്റിംഗിന് ഉള്ളതാണ് എന്ന ബോദ്യം വേണം, ഒരുപാട് ഫോട്ടോസ് ഉള്ളതിൽ നിന്ന് നിങ്ങളുടെ ഫോട്ടോ sale ആകണെമെങ്കിൽ അത് നല്ല ക്വാളിറ്റി പ്രോഡക്റ്റ് ആയിരിക്കണം.
2. വെത്യസ്തമായ ഫോട്ടോ ആയിരിക്കണം. ഒരേ പോലെ ഒരുപാടു ഫോട്ടോസ് കാണും അതിൽ നമ്മുടെ ഫോട്ടോ വെത്യസ്തമായിരിക്കണം.
3. നല്ല ലൈറ്റ് ആയിരിക്കണം.
4. മറ്റു സൈറ്റുകളിൽ നിന്ന് ഫോട്ടോസ് എടുക്കാതെ കഴിവതും നമ്മുടെ സ്വന്തം ഫോട്ടോസ് ഉപയോഗിക്കുക.





0 Comments