Hello Expert  പോലെ തന്നെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ജോലി ആണ് Cheggindia.com ഇതൊരു ഇന്ത്യൻ കമ്പനി ആണ്. വിദേശ രജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ആണ് വർക് ചെയ്യേണ്ടത്. പ്രായ പരിധി ഇല്ല, സമയം ഒരു പ്രശ്നമല്ല. നമ്മുടെ കഴിവുകൾ കൂടുതൽ പ്രയോജനപ്പെടുത്താൻ ഒരു അവസരം ലഭിക്കുന്നു. കൂടാതെ കൂടുതൽ അറിവ് നേടാനും സഹായിക്കുന്നു. നല്ല പ്രതിഫലം നൽകുന്ന ജോലി ആണ് cheindia.com. ആദ്യം നമ്മൾ cheggindia.com സൈറ്റിൽ ജോയിൻ ചെയ്യണം. www.cheggindia.com എന്ന സൈറ്റിൽ സൈനി അപ്പ് ചെയ്യുക. റെജിസ്ട്രേഷൻ പൂർത്തിയാകാൻ എട്ടു സ്റ്റെപ്പുകൾ ഉണ്ട്. 72 മണിക്കൂർ ആണ് റെജിസ്ട്രേഷൻ പൂർത്തിയാകാൻ ഉള്ള സമയം.

Step 1 - Registration 
Step 2 - Subject Test
Step 3 - Guidelines Test
Step 4 - Degree Verification
Step 5 - PAN Verification
Step 6 - Bank Verification
Step 7 - Proof of Address
Step 8 - Mobile Verification

Step 1- Registration
ബേസിക് ആയ ഡീറ്റൈൽസ്‌  ആണ് ഇവിടെ നൽകേടത്. പേര്, മൊബൈൽ നമ്പർ. ഇമെയിൽ ഐഡി. പ്രദാനമായി നമ്മൾ സെലക്ട് ചെയേണ്ടത് നമ്മുടെ സബ്ജക്ട് ആണ്. നമ്മൾ ഏത് വിഷയത്തിൽ ആണോ expert അതാണ് സെലക്ട് ചെയേണ്ടത്. ഉദാഹരണത്തിന് സയൻസ്, മാത്‍സ്, കെമിസ്ട്രി, അക്കൗണ്ടൻസി തുടങ്ങി എല്ലാ വിഷയങ്ങളും ലഭിക്കും. അതിൽ നിന്ന് നമ്മുക് നല്ല അറിവുള്ള വിഷയം വേണം സെലക്ട് ചെയ്യാൻ. ശേഷം സബ്‌മിറ് കൊടുക്കുക.

Step 2 - Subject Test
നമ്മൾ സെലക്ട് ചെയ്ത വിഷയം ആസ്പദമാക്കി ഉള്ള ഒരു ടെസ്റ്റ് ആണ് ഇതു. 12 ചോദ്യങ്ങൾ ആണ് ഉള്ളത്.60 % മാർക്ക്  എങ്കിലും നേടിയാൽ പാസാകും. 60 % നേടാൻ സാധിച്ചില്ല എങ്കിൽ ഒരു അവസരം കൂടി ലഭിക്കും. സമയ പരിധി ഇല്ല, അത്കൊണ്ട് തന്നെ റെഫർ ചെയ്തു ഉത്തരം നല്കാൻ പറ്റും. 

Step 3 - Guidelines Test
ഇവിടെ ഒരു ഗൈഡ് ലൈൻ ഡോക്യുമെന്റ് ഡൌൺലോഡ് ചെയ്യാൻ സാധിക്കും, അതിനെ ബേസ്  ചെയ്തുള്ള ടെസ്റ്റ് ആണ് ഇതു. ഇ ടെസ്റ്റ് പാസ്സാക്കാൻ മൂന്ന് അവസരങ്ങൾ ഉണ്ട്. 

Step 4 - Degree Verification
വിദ്ധ്യാഭ്യാസ യോഗ്യത മനസിലാക്കാൻ ഉള്ള step  ആണ് ഇത് . ഇവിടെ നമ്മുടെ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം.

Step 5 - PAN Verification
സാമ്പത്തിക ഇടപാടുകൾ ഉള്ളതിനാൽ പാൻ നമ്പർ verify ചെയേണ്ടതുണ്ട്.

Step 6 - Bank Verification
നമ്മുടെ പ്രതിഫലം ലഭിക്കുന്നതിനായി ആക്റ്റീവ് ആയ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് ഇവിടെ നൽകണം.

Step 7 - Proof of Address
നമ്മുടെ പൂർണമായ  അഡ്രസ് ഇവിടെ നൽകുക.

Step 8 - Mobile Verification
നമ്മളെ ബന്ധപെടെണ്ടാതിനു മൊബൈൽ നമ്പർ verify  ചെയ്യുക.

ഇത്രയും ആണ് cheggindia  എന്ന സൈറ്റിൽ ജോബ് തുടങ്ങുന്നതിനു ചെയേണ്ടത്. ഇതിൽ രണ്ടും മൂന്നും ആണ് ഏറ്റവും പ്രദാനമായ സ്റ്റെപ്‌സ്. ഇതു പൂർത്തിയായി കഴിഞ്ഞാൽ അഞ്ചു ദിവസത്തിനുള്ളിൽ നിങ്ങളുടെ അക്കൗണ്ട് റിവ്യൂ ചെയ്തു ഫൈനൽ ഡിസിഷൻ നിങ്ങൾക് ലഭിക്കും. അതിനു ശേഷം നിങ്ങൾക് ചോദ്യങ്ങൾക്  ഉത്തരം നല്കിത്തുടങ്ങാം. ഒരു ചോദ്യം ലഭിച്ചാൽ ഉത്തരം അറിയില്ല എങ്കിൽ ചോദ്യം മാറ്റാൻ സാധിക്കും അതുപോലെ ഒരു ചോദ്യത്തിന് എത്ര രൂപ ലഭിക്കും എന്ന് അറിയാനും പറ്റും. 150 രൂപ മുതൽ ആണ് ലഭിക്കുക അത് ഒരു വിഷയത്തെ ബേസ് ചെയ്തിരിക്കും. ഒരു ദിവസം 10 ചോദ്യങ്ങൾക് ഉത്തരം നല്കാൻ സാധിച്ചാൽ മാസം 45000 രൂപ വരെ സാമ്പത്തികം. എന്നാൽ ഉത്തരങ്ങൾ നല്ല നിലവാരം ഇല്ലാത്തതു ആണെങ്കിൽ നിങ്ങളെ പുറത്താക്കാനും സാധ്യത ഉണ്ട്. ഇടവേളകളിൽ ഒരു ചെറിയ വരുമാനം ആണ് ഇത്.
ഓൺലൈനിൽ ഏത് ജോലി ചെയ്യുന്നതിന് മുൻപ് ആ  സൈറ്റിനെ കുറിച്ച നല്ലവണ്ണം പഠിക്കുക.