ഒരു കമ്പ്യൂട്ടർ അല്ലെങ്കിൽ ഒരു മൊബൈൽ ഉപയോഗിച്ച പണം സമ്പാദിക്കാൻ ഏറ്റവും നല്ല മാർഗം ആണ് അഫിലിയേറ്റ് മാർക്കറ്റിംഗ്. ഇപ്പോൾ വളരെ അതികം ആളുകൾ ഇ മേഖലയിൽ ജോലി ചെയ്യാൻ മുൻപോട്ടു വന്നിട്ടുണ്ട്. എന്നാൽ അതികം ആർക്കും അറിയാൻ മേലാത്ത ഒരു ബിസിനസ് ആണ് അഫിലിയേറ്റ് മാർക്കറ്റിംഗ്. 
എന്താണ് അഫിലിയേറ്റ് മാർക്കറ്റിംഗ്, ഒരു സാധനം (product ) വില്കുന്നതിലൂടെ നമുക്കു ലാഭം ലഭിക്കുന്ന ബിസിനസ് ആണ് ഇത് . സാധരണ നമ്മുടെ നാട്ടിൻപുറങ്ങളിൽ നടക്കുന്ന കച്ചവടം തന്നെ ആണ് ഇത്. കച്ചവടം നടത്തുന്നവർ സ്വന്തമായി സാധനം വാങ്ങി അതിലും വില കൂട്ടി മറ്റൊരാൾക്കു വിൽക്കുന്നു. എന്നാൽ  ഓൺലൈൻ സാധനങ്ങൾ വിൽക്കാൻ നമ്മൾ അത് മേടിക്കണം എന്നില്ല, മറിച്  ഒരു Product  മറ്റൊരാളെ പരിചയപ്പെടുത്തി അത് അയാളെ കൊണ്ട് മേടിപ്പിക്കുക. അങ്ങനെ അയാൾ  ആ  സാധനം വാങ്ങിയാൽ നമുക് കമ്പനി ഒരു നിശ്ചയായ ശതമാനം തുക കമ്മിഷൻ ആയി നൽകും. ഇതാണ്  അഫിലിയേറ്റ് മാർക്കറ്റിംഗ്. ഈ ജോലി നമുക് ഇഷ്ടമുള്ളപ്പോൾ ചെയ്യാൻ പറ്റും  കൂടാതെ ടാർഗറ്റ് ഇല്ലാ, ടെൻഷൻ കൂടാതെ ജോലി ചെയ്യാൻ കഴിയും.

ഇന്ന് അഫിലിയേറ്റ് മാർക്കറ്റിങ് ന്  ഒരുപാട് കമ്പനികൾ ഉണ്ട്, അവർ ഒരുപാട് നല്ല ഓഫറുകളും നൽകുന്നുണ്ട്. നമ്മൾ ഏതെങ്കിലും നല്ല കമ്പനി തിരഞ്ഞെടുത്തു അവരുടെ Products വിൽക്കുക.

ചില അഫിലിയേറ്റ് മാർക്കറ്റിംഗ് സൈറ്റ്കൾ 


1. Amazon Associate

എല്ലാവര്ക്കും പരിചയമുള്ള ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് ആണ് ആമസോൺ. എന്നാൽ ആമസോണിൽ നിന്ന് അഫിലിയേറ്റമാർകെറ്റിംഗ് വഴി ഒരു വരുമാനം ഉണ്ടാകാം എന്ന് കൂടുതൽ  ആർക്കും അറിയില്ല. ഇതിനായി Amazon  Associate  എന്ന സൈറ്റിൽ ജോയിൻ ചെയ്യുക. ഒരു വെബ് സൈറ്റ് അല്ലെങ്കിൽ ഒരു യൂട്യൂബ് ചാനൽ അത്യാവശ്യം ആണ്. നമ്മുടെ പ്രൊഫൈൽ ഉണ്ടാക്കിയതിന് ശേഷം നമ്മൾ  സാധാരണ ആമസോൺ സൈറ്റ് പോലെ തന്നെ ഉള്ള പേജിലേക് ആണ് പോകുന്നത്. അവിടെ നമുക് എല്ലാ പ്രോഡക്ട് കാണാൻ സാധിക്കും. നമ്മൾ വിൽക്കുവാൻ ആഗ്രഹിക്കുന്ന പ്രോഡക്റ്റ് സെലക്ട് ചെയ്യുക സ്‌ക്രീനിന്റെ ഇടതുവശത്തു മുകളിൽ ആയി Getlink (ചുവടെ ഉള്ള ചിത്രം നോക്കുക.) എന്ന് കാണാൻ സാധിക്കും. ഈ ലിങ്ക് വേണം നിങ്ങൾ പബ്ലിഷ് ചെയ്യാൻ. ആ ലിങ്കിൽ ആരെങ്കിലും ക്ലിക്ക് ചെയ്താൽ നേരിട്ട് ആമസോൺ സൈറ്റിൽ ആ പ്രോഡക്റ്റ് പേജിലേക് ചെല്ലും. അവർ അത് വാങ്ങുവാനെകിൽ നിങ്ങൾക് കമ്മീഷൻ ലഭിക്കും. ഇങ്ങനെ ആണ് അഫിലിയേറ്റ് മാർക്കറ്റിംഗ് നടക്കുന്നത്.





2. Click Bank



മറ്റൊരു അഫിലിയേറ്റ് മാർക്കറ്റിംഗ് സൈറ്റ് ആണ് Click Bank. ആമസോൺ പോലെ തന്നെ ആണ് ഇവിടെയും  വർക്ക് ചെയേണ്ടത്. എന്നാൽ നമുക് വെബ് സൈറ്റ്, ചാനൽ ഒന്നും വേണ്ട. ഇമെയിൽ ഉപയോഗിച്ച് ജോയിൻ ചെയ്യാം. ക്ലിക്ക് ബാങ്കിൽ മാർക്കറ്റ് പ്ലസ് എന്ന ഓപ്ഷൻ ഉണ്ട് അതിൽ നിന്നാണ് നമ്മൾ sale ചെയ്യേണ്ട പ്രോഡക്ട് സെലക്ട് ചെയ്യുന്നത്. ഒരുപാട് ഉത്പന്നങ്ങൾ ഉണ്ട് കൂടാതെ ഇവരുടെ കമ്മീഷനും വളരെ കൂടുതൽ ആണ്. പ്രോഡക്റ്റ് സെലക്ട് ചെയ്തതിനു ശേഷം പ്രൊമോട്ട് എന്ന ബട്ടൺ ക്ലിക് ചെയുക. നിങ്ങളുടെ പ്രോമോറ്റിംഗ് ലിങ്ക് ലഭിക്കും. അത് പബ്ലിഷ് ചെയ്ത sale നടത്തം.


3. Digistore24



മറ്റൊരു അഫിലിയേറ്റ് മാർക്കറ്റിംഗ് സൈറ്റ് ആണ് Digistore 24. ഈ സൈറ്റിലും ജോയിൻ ചെയ്തനിനു മാർക്കറ്റ് പ്ലസ് ക്ലിക്ക് ചെയ്യുക ശേഷം പ്രോഡക്റ്റ് സെലക്ട് ചെയുകയും പിന്നീട് പ്രൊമോട്ട് ബട്ടൺ ക്ലിക്ക് ചെയ്തു ലിങ്ക് ലഭിക്കുകയും ചെയ്യും. ആ ലിങ്ക് പബ്ലിഷ് ചെയ്തു നമുക് sale നടത്തം. ചിത്രം നോക്കുക.



ഓൺലൈനിൽ എങ്ങനെ സാധനങ്ങൾ വിൽകാം.

  1. ബ്ലോഗിങ് - ബ്ലോഗ് ചെയ്യുന്നവർക്കു നല്ലൊരു വരുമാനം അഫിലിയേറ്റ് മാർകെറ്റിംലൂടെ നേടാൻ സാധിക്കും.ഗൂഗിൾ ആഡ്‌സെൻസ് ലഭിച്ചില്ലെങ്കിലും ബ്ലോഗിങ്ങിലൂടെ പല പ്രോഡക്റ്റും sale നടത്താൻ കഴിയും.
  2. യൂട്യൂബ് ചാനൽ- ഒരു യൂട്യൂബ് ചാനൽ ഉള്ളവർക്കു അവരുടെ ചാനൽ വഴി അഫിലിയേറ്റ് മാർക്കറ്റിംഗ് നടത്താൻ കഴിയും.
  3. ഫേസ്ബുക്ക് ഗ്രൂപ്പ്- ഫേസ്ബുക് ഗ്രൂപ്പ് ഉള്ളവർക്കും ഗ്രൂപ്പ് വഴി sale നടത്താൻ പറ്റും.
  4. whatsapp ഗ്രൂപ്പ്- whatsaap ൽ ഒരു ഗ്രൂപ്പ് ഉണ്ടാക്കി നമുക് പ്രോഡക്റ്റ് പ്രൊമോട്ട് ചെയ്യാൻ സാധിക്കും.